ആനുകൂല്യങ്ങള്‍ | അർഹതാനിബന്ധനകൾ | നിരക്കും കാലയളവും |
a. രോഗാനുകൂല്യം | ബന്ധപ്പെട്ട 6 മാസത്തെ വിഹിത കാലയളവിൽ 78 ദിവസത്തെ വിഹിതം അടച്ചിരിക്കണം | ശരാശരി വേതനത്തിന്റെ 70% നിരക്കിൽ അടുത്തടുത്ത രണ്ട് ആനുകൂല്യകാലയളവിൽ 91 ദിവസത്തെ വേതനം |
b. വർദ്ധിപ്പിച്ച രോഗാനുകൂല്യം | മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധന | ട്യൂബക്ടമിക്ക് 14 ദിവസവും വാസക്ടമിക്ക് 7 ദിവസവും ശരാശരി വേതനത്തിന്റെ 100% നിരക്കിൽ. വൈദ്യോപദേശ പ്രകാരം ആവശ്യമെങ്കിൽ കാലയളവ് ദീർഘിപ്പിക്കാവുന്നതാണ്. |
c. ദീര്ഘകാല രോഗാനുകൂല്യം | നിർദ്ദിഷ്ട 34 ദീർഘകാല രോഗങ്ങൾക്ക് അസുഖം ആരംഭിച്ച തീയതിക്ക് തൊട്ടുമുൻപുള്ള 2 വർഷത്തെ പരിരക്ഷിത തൊഴിലും പ്രസ്തുത 4 വിഹിത കാലയളവിൽ ചുരുങ്ങിയത് 156 ദിവസത്തെ വിഹിതവും അതിൽ ഒരു വിഹിത കാലയളവിലെങ്കിലും 78 ദിവസത്തെ വിഹിതവും | ശരാശരി വേതനത്തിന്റെ 80% നിരക്കിൽ 309 ദിവസം വരെ. മെഡിക്കൽ ബോർഡ് ശുപാർശ പ്രകാരം 730 ദിവസം വരെ ദീർഘിപ്പിക്കാവുന്നതാണ്. |
2. അവശതാ ആനൂകൂല്യം
ആനുകൂല്യങ്ങള്‍ | അർഹതാനിബന്ധനകൾ | നിരക്കും കാലയളവും |
a. താൽക്കാലിക അവശതാ ആനുകൂല്യം (i) തൊഴിൽ അപകടം (പരിക്ക്) |
തൊഴിൽ അപകടം മൂലമുണ്ടാകുന്ന പരിക്കുകൾക്ക് പരിരക്ഷിത തൊഴിലിൽ പ്രവേശിക്കുന്ന ഒന്നാംദിവസം മുതൽ വിഹിത നിബന്ധനകളില്ലാതെ | ശരാശരി വേതനത്തിന്റെ 90% നിരക്കിൽ താൽക്കാലിക അവശത നിലനിൽക്കുന്നിടത്തോളം കാലം |
(ii) തൊഴിൽജന്യ രോഗങ്ങൾ | ഇ.എസ്.ഐ. ആക്ട് 1948 -ന്റെ 3-)ം പട്ടികയിൽ നിർവചിച്ചിട്ടുള്ള ഏതെങ്കിലും തൊഴിൽജന്യ രോഗം സ്പെഷ്യൽ മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ സ്ഥിരീകരിച്ചാൽ തൊഴിൽ അപകടമായി പരിഗണിക്കുന്നു. | ശരാശരി വേതനത്തിന്റെ 90% നിരക്കിൽ |
b. സ്ഥിര അവശതാ ആനുകൂല്യം | താൽക്കാലിക അവശതാ ആനുകൂല്യത്തിന്റേതു തന്നെ. പക്ഷെ മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിനനുസൃതമായി മാത്രം |
സമ്പൂർണ്ണ സ്ഥിര അവശതകൾക്ക് ശരാശരി വേതനത്തിന്റെ 90%. സ്ഥിരമായ ഭാഗിക അവശതകൾക്ക് വരുമാന ശേഷിയുടെ നഷ്ടത്തിന്റെ ആനുപാതികമായി ആജീവനാന്തം |
ആനുകൂല്യങ്ങള്‍ | അർഹതാനിബന്ധനകൾ | നിരക്കും കാലയളവും |
3. ആശ്രിത ആനുകൂല്യം | പരിരക്ഷിത തൊഴിലിൽ പ്രവേശിക്കുന്ന ഒന്നാം ദിവസം മുതൽ തൊഴിൽ അപകടം മൂലം മരണപ്പെടുന്ന വ്യക്തിയുടെ ആശ്രിതർക്ക് |
ശരാശരി വേതനത്തിന്റെ 90% നിശ്ചിത അനുപാതത്തിൽ. 1. വിധവയ്ക്ക് ആജീവനാന്തമോ പുനർവിവാഹം വരെയോ. 2. ആശ്രിതരായ ആൺകുട്ടികൾക്ക് 25 വയസ്സു വരെ 3. ആശ്രിതരായ പെൺകുട്ടികൾക്ക് വിവാഹിതരാകുന്നതു വരെ 4. വൈകല്യമുള്ള കുട്ടികൾക്ക് വൈകല്യം നിലനിൽക്കുന്നിടത്തോളം കാലം. 5. ആശ്രിതരായ മാതാപിതാക്കൾക്ക് ആജീവനാന്തം |
ആനുകൂല്യങ്ങള്‍ | അർഹതാനിബന്ധനകൾ | നിരക്കും കാലയളവും |
4. പ്രസവാനുകൂല്യം | പ്രസവതീയതിക്കോ പ്രസവം പ്രതീക്ഷിക്കുന്ന തീയതിക്കോ തൊട്ടു മുൻപുള്ള ഒന്നോ രണ്ടോ വിഹിത കാലയളവിൽ 70 ദിവസത്തിൽ കൂറയാത്ത വിഹിതം അടച്ചിരിക്കണം |
ശരാശരി വേതനത്തിന്റെ 100% നിരക്കിൽ a. ജീവിച്ചിരിക്കുന്ന 2 കുട്ടികൾ വരെ 26 ആഴ്ച b. മൂന്നാമത്തെ കുട്ടി മുതൽ 12 ആഴ്ച c. ഗർഭം അലസലിന് 6 ആഴ്ച d. ഗർഭധാരണം . ഗർഭപാത്ര ദാതാവിനെ ഏല്പിക്കുന്ന മാതാവിന് 12 ആഴ്ച. e. കൂട്ടിയെ ദത്തെടുക്കുന്ന മാതാവിന് 12 ആഴ്ച |
5. ചികിത്സാ ആനുകൂല്യം
ആനുകൂല്യങ്ങള്‍ | അർഹതാനിബന്ധനകൾ | നിരക്കും കാലയളവും |
അലോപ്പതി ചികിത്സകൾക്കൊപ്പം ഇന്ത്യൻ ചികിത്സാ സമ്പ്രദായത്തിൽപ്പെട്ട ആയുർവേദം, യൊഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയവ ചികിത്സകളും കോർപ്പറേഷൻ നൽകി വരുന്നു. രാജ്യത്തുടനീളം തെരഞ്ഞെടുക്കപ്പെട്ട 95 ഇ.എസ്.ഐ. ആശുപത്രികളിലും ഡിസ്പെൻസറികളിലും ഈ സൗകര്യം ലഭ്യമാണ്. | പരിരക്ഷിത തൊഴിലിൽ പ്രവേശിക്കുന്ന ഒന്നാം ദിവസം മുതൽ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ന്യായമായ വൈദ്യപരിരക്ഷ. കുടുംബാംഗങ്ങളിൽ ഭാര്യ/ഭർത്താവ്, 18 വയസ്സുവരെയുള്ള ആശ്രിതരായ ആൺകുട്ടികൾ (വിദ്യാഭ്യാസം തുടരുന്നെങ്കിൽ 21 വയസ്സുപരെ) ആശ്രിതരും അവിവാഹിതരുമായ പെൺമക്കൾ, വൈകല്യങ്ങളുള്ള ആശ്രിതരായ മക്കൾ, ആശ്രിതരായ മാതാപിതാക്കൾ എന്നിവർ ഉൾപ്പെടുന്നു. അതുപോലെ തന്നെ അവിവാഹിതരും മാതാപിതാക്കൾ ജീവിച്ചിരിക്കുന്നില്ലാത്തവരുമായ പരിരക്ഷിത വ്യക്തിയുടെ പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾ ആശ്രിതരാമെങ്കിൽ അവരും ഉൾപ്പെടുന്നു. |
പരിരക്ഷിത വ്യക്തിക്കും കുടുംബാംഗങ്ങൾക്കും തൊഴിലിൽ പ്രവേശിക്കുന്ന ഒന്നാം ദിവസം മുതൽ തൊഴിലിൽ തുടരുന്നിടത്തോളം കാലവും അവസാന ആനുകൂല്യകാലയളവു തീരുന്നതുവരെയും * 5 വർഷത്തിൽ കുറയാതെ പരിരക്ഷിത തൊഴിലിൽ തുടർന്നതിനുശേഷം പരിരക്ഷിത വ്യക്തി ആയിരിക്കെ തന്നെ വിരമിക്കൽ പ്രായം എത്തിയതുമൂലമോ, വിരമിക്കൽ പ്രായമെത്താതെ വിരമിക്കുകയോ ചെയ്യുന്ന പരിരക്ഷിത വ്യക്തിക്കും ജീവിതപങ്കാളിക്കും വർഷത്തിൽ 120 അടച്ച് ചികിത്സാ ആനുകൂല്യം നോടാവുന്നതാണ്. പ്രസ്തുത ആനുകൂല്യം കൈപറ്റിയിരുന്ന വ്യക്തി മരണപ്പെട്ടാൽ വിധവയ്ക്കും ആശ്രിതാനുകൂല്യം കൈപറ്റുന്ന വിധവകൾക്കും ലഭിക്കുന്നതാണ്. |
6. മറ്റു ആനുകൂല്യങ്ങൾ
ആനുകൂല്യങ്ങള്‍ | അർഹതാനിബന്ധനകൾ | നിരക്കും കാലയളവും |
പ്രസവ സംബന്ധമായ ചെലവുകൾ | ഇ.എസ്.ഐ. പദ്ധതിയുടെ കീഴിൽ അത്യാവശ്യ ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്ത സ്ഥലത്തുവച്ച് പ്രസവം നടക്കുകയാണെങ്കിൽ ഇൻഷ്വർ ചെയ്യപ്പെട്ട സ്ത്രീ തൊഴിലാളികളും, ഭാര്യയുടെ പ്രസവത്തിന് ഇൻഷ്വർ ചെയ്യപ്പെട്ട വ്യക്തികളും പരിരക്ഷിത തൊഴിലിൽ പ്രവേശിക്കുന്ന ഒന്നാം ദിവസം മുതൽ അർഹരാണ്. | ഒരു പ്രസവത്തിന് 7500 രൂപ നിരക്കിൽ 2 പ്രസവം വരെ |
മൃതശരീര സംസ്കാര ചെലവുകൾ | ഇൻഷ്വർ ചെയ്യപ്പെടാവുന്ന തൊഴിലിൽ പ്രവേശിക്കുന്ന ഒന്നാം ദിവസം മുതൽ പദ്ധതിയുടെ കീഴിലുള്ള ഏതെങ്കിലും ആനുകൂല്യത്തിന് അർഹത ഉള്ളടത്തോളം കാലം | പരിരക്ഷിത വ്യക്തി മരണപ്പെട്ടാൽ മൃതശരീര സംസ്കാര ചെലവുകൾക്കായി പരമാവധി 15,000 രൂപയെന്ന നിബന്ധനയ്ക്കു വിധേയമായി യഥാർത്ഥ ചെലവ് |
തൊഴിലില്ലായ്മാ വേതനം (R.G.S.K.Y) | വ്യവസായ സ്ഥാപനങ്ങളുടെയ അടച്ചുപൂട്ടൽ, റീട്രഞ്ച്മെന്റ്, ജോലിക്കിടെയല്ലാതെയുണ്ടായ അപകടം മൂലമുള്ള ജോലിനഷ്ടം തുടങ്ങിയ മനപൂർവ്വമല്ലാത്ത സാഹചര്യങ്ങളിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് |
(1) പരമാവധി 24 മാസം ആദ്യ 12 മാസങ്ങളിൽ ശരാശരി വേതനത്തിന്റെ 50% നിരക്കിലും പിന്നീടുള്ള 12 മാസം 25% നിരക്കിലും (2) തൊഴിലില്ലായ്മാ വേതനം കൈപറ്റുന്ന പരിരക്ഷിത വ്യക്തികളുടെ വൈദഗ്ദ്യ വർദ്ധനയ്ക്കായി ഒരു വർഷം വരെ തൊഴിൽ പരിശീലനം (3) ഗവ. അംഗീകൃത സ്ഥാപനങ്ങൾ ഈടാക്കുന്ന മുഴുവൻ തുകയും ഇ.എസ്.ഐ. കോർപ്പറേഷൻ തിരികെ നൽകുന്നതായിരിക്കും. (4) തൊഴിലില്ലായ്മാ വേതനം കൈപറ്റുന്ന കാലയളവിൽ പരിരക്ഷിത വ്യക്തിക്കും കുടുംബാംഗങ്ങൾക്കും വൈദ്യപരിരക്ഷ |
തൊഴിൽ പുനരധിവാസ പരിശീലനം | 45 വയസ്സിൽ കൂടാത്ത പരിരക്ഷിത വ്യക്തിക്ക് തൊഴിലപകടം മൂലമുണ്ടാകുന്ന 40 % - ൽ കുറയാത്ത ശാരീരിക വൈകല്യം | തൊഴിൽ പരിശീലനം തുടരുന്നിടത്തോളം കാലം സ്ഥാപനം ഈടാക്കുുന്ന തുകയോ 123 രൂപയോ ഏതാണോ കൂടുതൽ അത് ലഭ്യമാകും കൂടാതെ സാധാരണ യാത്രാ കൂലിയും |
പരിരക്ഷിത വ്യക്തിക്കും കുടുംബാംഗങ്ങൾക്കും ക്രിത്രിമ അവയവങ്ങൾക്കുള്ള സംവിധാനം | തൊഴിൽ അപകടമോ സാധാരണ അപകടങ്ങൾ മൂലമോ ഉണ്ടാവുന്ന അവയവനഷ്ടം. ചികിത്സാ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കണം | പരിരക്ഷിത വ്യക്തിക്ക് ക്രിത്രിമ അവയവകേന്ദ്രത്തിൽ തുടരുന്നിടത്തോളം കാലം ശരാശരി വേതനത്തിന്റെ 100 % വും വൈദ്യപരിരക്ഷയും ക്രിത്രിമ അവയവകേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്രകൂലിയും ക്രിത്രിമ അവയവകേന്ദ്രത്തിലെ അനുബന്ധ ചെലവുകളം |
വൈദഗ്ദ്യവർദ്ധനയ്ക്കുള്ള പരിശീലനം | R.G.S.K.Y പദ്ധതിപ്രകാരം തൊഴിലില്ലായ്മാ ആനുകൂല്യം കൈപറ്റുന്നവർക്ക് | ഒരു വർഷത്തേക്ക് |